¡Sorpréndeme!

'മോഹൻലാല്‍ കാരണമാണ് മകളുടെ വിവാഹം നടന്നത്' | filmibeat Malayalam

2017-12-21 728 Dailymotion

Shanthakumari On Mohanlal

തൻറെ മകളുടെ വിവാഹം കഴിഞ്ഞത് മോഹൻലാല്‍ കാരണമാണെന്ന് നടി മോഹൻലാല്‍. അമൃത ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടിയാണ് ലാല്‍സലാം. അമൃത ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന ഈ പരിപാടിക്ക് ആരാധകരേറെയാണ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയുടെ ഓര്‍മ്മകളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ലാല്‍സലാം പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.രണ്ടാമത്തെ മകളുടെ കല്യാണം ഭംഗിയായി നടന്നതിന് പിന്നില്‍ മോഹന്‍ലാലാണ്. നടക്കാതെ പോവുമെന്ന അവസ്ഥയില്‍ പിന്തുണയുമായി അദ്ദേഹം ഒപ്പം നില്‍ക്കുകയായിരുന്നു. വളരെ മനോഹരമായാണ് വിവാഹം നടത്തിയത്.
ചിത്രത്തിലെ പ്രധാന വില്ലനെ അവതരിപ്പിച്ച വിജയ രംഗരാജു, ലാല്‍, ഭീമന്‍ രഘു തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.